രാമപുരം: കനത്ത മഴയിൽ റോഡിനുകുറുകെ വൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരക്കേറിയ പാലാ-രാമപുരം-കൂത്താട്ടുകുളം റോഡിൽ അമനകരയിലെ റോഡരികിൽ നിന്ന വൻ മരമാണ് റോഡിനു കുറുകെ വീണത്. മുൻ ഗ്രാമപഞ്ചായത്തംഗവും കേരള കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറിയുമായ ബെന്നി തെരുവത്ത് കൂത്താട്ടുകുളം, പാലാ അഗ്നിരക്ഷ നിലയത്തിൽ അറിയിച്ചതിനെ തുടർന്ന് സേനാംഗങ്ങളെത്തിയാണ് ഗതാഗത തടസ്സം നീക്കിയത്. പലതവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും മരങ്ങൾ വെട്ടിമാറ്റാൻ നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.