മഴക്കെടുതി: പാലാക്ക്​ പ്രത്യേക പാക്കേജ് അനുവദിക്കണം -മാണി സി. കാപ്പൻ

പാലാ: അതിതീവ്രമഴയെ തുടർന്നുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാലാ നിയോജകമണ്ഡലത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കാനും സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. തകർന്ന റോഡുകൾ, മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം തകർന്ന ഭാഗങ്ങൾ, നാശനഷ്ടം സംഭവിച്ച സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ പുനരുദ്ധരിക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനും പ്രത്യേക പാക്കേജ് അനിവാര്യമാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തയാറാക്കി 11നകം ലഭ്യമാക്കാൻ എം.എൽ.എ അവലോകന യോഗത്തിൽ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.