റോഡ്​ തകർന്ന്​ പുഴയിൽ പതിച്ചു

അടിമാലി: അടിമാലി-കുമളി ദേശീയപാതയിൽ . കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ പുതിയ പാലത്തിന് താഴെ വെള്ളക്കുത്തിന് സമീപം റോഡിന്‍റെ സംരക്ഷണഭിത്തി മുതിരപ്പുഴയാറ്റിലേക്ക്​ ഇടിയുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട്​ ആറോടെയാണ്​ സംഭവം. 2018ലെ പ്രളയത്തിൽ തകർന്ന ഭാഗം തന്നെയാണ് വീണ്ടും പുഴയിലേക്ക്​ ഇടിഞ്ഞത്. ശക്തമായ മഴയിൽ കല്ലാർകുട്ടി അണക്കെട്ടിന്‍റെ അഞ്ച്​ ഷട്ടറും തുറന്നിരുന്നു. വെള്ളത്തിന്‍റെ അതിസമ്മർദമാണ്​ സംരക്ഷണഭിത്തി തകരാൻ കാരണം. 2018ലെ പ്രളയത്തിൽ പനംകുട്ടിമല രണ്ടായി പിളരുകയും നിരവധി കുടുംബങ്ങളെ മാറ്റി പ്പാർപ്പിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നതായി നാട്ടുകാർ ഭയക്കുന്നു. അതിതീവ്രമഴയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ കലക്ടർ അറിയിച്ചു. TDG Adimali road അടിമാലി-കുമളി ദേശീയപാതയിൽ റോഡിന്‍റെ സംരക്ഷണഭിത്തി​ തകർന്ന്​ പുഴയിൽ പതിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.