സുരക്ഷ ക്രമീകരണങ്ങളോടെ ആറന്മുള വള്ളസദ്യക്ക്​ തുടക്കം

പത്തനംതിട്ട: പള്ളിയോടങ്ങൾക്കുള്ള വഴിപാട് വള്ളസദ്യക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. പമ്പയിൽ ജലനിരപ്പ്​ ഉയർന്ന പശ്ചാത്തലത്തിൽ വലിയ സുരക്ഷ സംവിധാനങ്ങളോടെയാണ്​ വള്ളസദ്യക്കെത്തുന്ന പള്ളിയോടങ്ങളുടെ യാ​ത്ര. രാവിലെ ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘവും വഴിപാട് നടത്തുന്ന ഭക്തരും സ്വീകരിച്ചു. തുടർന്ന് മല്ലപ്പുഴശ്ശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, വെൺപാല എന്നീ പള്ളിയോടങ്ങളും നിശ്ചിത ഇടവേളകളിൽ ക്ഷേത്രക്കടവിലെത്തി വള്ളസദ്യയിലേക്ക് പ്രവേശിച്ചു. രാവിലെ 11.30ന് ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ തൂശനിലയിൽ വിളമ്പി വള്ളസദ്യക്ക്​ തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മുൻ എം.എൽ.എ രാജു എബ്രഹാം, ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ആർ. അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം PTG 25 ARANMULA PALLIYODAM ആറന്മുളയിൽ വള്ളസദ്യക്കെത്തിയ പള്ളിയോടങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.