കനത്ത മഴ തുടരുന്നു കൂട്ടിക്കല്‍: കഴിഞ്ഞ നാലുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴക്കിടയില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്, കൊടുങ്ങ ഭാഗത്ത് ഉരുള്‍പൊട്ടി. കൊടുങ്ങയിലെ സ്വകാര്യ മെറ്റല്‍ ക്രഷര്‍ യൂനിറ്റിന് മുകളിലുള്ള സ്വകാര്യപുരയിടത്തില്‍നിന്നാണ് ഉരുള്‍ പൊട്ടിയത്. വ്യാഴാഴ്ച രാവിലെ 11.030ഓടെയാണ് സംഭവം. കഴിഞ്ഞ ഒരുവര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ക്രഷര്‍ യൂനിറ്റിന്‍റെ കെട്ടിടത്തിനുള്ളിലും പുരയിടത്തിലും കൂടിയാണ് ഉരുള്‍പൊട്ടി ഒഴുകിയത്. ജീവനക്കാരോ ആള്‍താമസമോ ഇല്ലാത്തതിനാല്‍ വന്‍ദുരന്തമാണ് വഴിമാറിയത്. അര കിലോമീറ്റര്‍ മുകളില്‍നിന്നാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് അപകടഭീഷണി നേരിടുന്ന പ്രദേശമാണിത്. അതിനാല്‍ മേഖലയിലെ ആളുകളോട് മാറി താമസിക്കണമെന്ന് പറയുന്നതിനായി മുണ്ടക്കയം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും വീടുകളില്‍ കയറിയിറങ്ങുന്നതിനിടയാണ് എതിരെയുള്ള മലയില്‍നിന്ന് ഉരുൾ പൊട്ടിയത്. ഉടന്‍തന്നെ ആളുകളോട് ഇവിടെനിന്ന് താമസം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥര്‍ കര്‍ശന നിർദേശം നല്‍കി. സമീപത്തെ ചില വീട്ടുകാര്‍ വീടുവിട്ട് ബന്ധുവീടുകളിലേക്ക് മാറാന്‍ തയാറായി. കല്ലും മണ്ണും സമീപത്തെ കൊടുങ്ങ തോട്ടിലാണ് വന്നുപതിച്ചത്. രാവിലെ മുതല്‍ കനത്ത മഴപെയ്യുന്നതിനാല്‍ നാട് ആശങ്കയോടെയാണ് കഴിയുന്നത്. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. KTG URUL Kodunga ഫോട്ടോ . പൊട്ടിയൊഴുകിയ ഉരുൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.