കൊച്ചി: വിവാദമായ തന്‍റെ രാജിയുടെ കാരണങ്ങൾ വിശദീകരിച്ച് എറണകുളം - അങ്കമാലി രൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയായിരുന്ന ആന്‍റണി കരിയിലിന്‍റെ തുറന്ന കത്ത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും സന്ന്യസ്തരോടും രൂപത അംഗങ്ങളോടും യാത്ര ചോദിച്ചാണ് മെത്രാപ്പോലീത്തൻ വികാരിയുടെ തുറന്ന കത്ത്. ഏകീകൃത കുർബാന തിരക്കിട്ട് നടപ്പാക്കിയാൽ കത്തോലിക്ക സഭയുടെ ഏറ്റവും വലിയ രൂപതയായ എറണാകുളം-അങ്കമാലി രൂപതയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താണ് താൻ ഇതുസംബന്ധിച്ച സിനഡ് നിർദേശം നടപ്പാക്കാതിരുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഈ തീരുമാനം രൂപതയിലെ അംഗങ്ങൾ സ്വീകരിച്ചെങ്കിലും സിനഡ് ഇത് അനുസരണക്കേടും സിനഷാത്മകതയുടെ ലംഘനവുമായാണ് വിലയിരുത്തിയതെന്ന് അദ്ദേഹം കത്തിൽ വിശദീകരിച്ചു. തീരുമാനം നടപ്പാക്കിയിരുന്നു എങ്കിൽ സഭയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായേനെ എന്നും കത്തിൽ ആന്‍റണി കരിയിൽ പറയുന്നു. സിനഡിന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ തന്‍റെ സ്ഥാനം സുരക്ഷിതമാക്കാമായിരുന്നു. എന്നാല്‍, സത്യത്തിനും നീതിക്കും വേണ്ടിയാണ് നിലകൊണ്ടതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. ഏകീകൃത കുർബാന കാര്യത്തിൽ മാർപാപ്പയെ കാര്യങ്ങള്‍ ശരിയായ വിധത്തിലാണോ അറിയിച്ചിട്ടുള്ളതെന്ന സംശയവും പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച ചർച്ചകൾക്ക് റോം സന്ദർശിച്ചപ്പോൾ മാർപാപ്പയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ബിഷപ് വ്യക്തമാക്കി. ഭൂമിയിടപാടില്‍ നഷ്ടം വരുത്തിയവര്‍ക്കെതിരെ അതിരൂപത നേരിട്ട് കേസ് നല്‍കണമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. നിരവധി വൈദികരും ആത്മായരും ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഷയം സഭക്കുള്ളില്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. ഭൂമി വിൽപന-വാങ്ങൽ ഇടപാടിൽ അതിരൂപതക്കുണ്ടായ നഷ്ടം നികത്തുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ അതിരൂപത പ്രൊക്യുറേറ്ററുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ താൻ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് മേജര്‍ ആര്‍ച് ബിഷപ്പിനും പെര്‍മെനന്‍റ് സിനഡിനും സമര്‍പ്പിച്ചു. റിപ്പോർട്ട് പ്രകാരം ഭൂമി ഇടപാടിൽ സഭക്കുണ്ടായത് 29.51 കോടിയുടെ നഷ്ടമാണെന്ന് ബിഷപ് ആന്‍റണി കരിയിൽ കത്തിൽ വ്യക്തമാക്കി. നഷ്ടം വരുത്തിയവർക്കെതിരെ സിവിൽ കോടതികളിൽ അതിരൂപത കേസ് കൊടുക്കണമെന്ന് നിയമോപദേശം ലഭിക്കുകയും നിരവധി വൈദികരും അത്മായരും ആവശ്യപ്പെടുകയും ചെയ്തെങ്കിലും വിഷയം സഭക്കുള്ളിൽ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും ബിഷപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.