വൈക്കം: ടി.വി പുരം പഞ്ചായത്തിലെ റോഡുകളിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഇരുവശങ്ങളിലും ഫലവൃക്ഷത്തൈകളും ചെടികളും നടുന്നത്. തൈകൾ നടുന്നതും പരിപാലന ചുമതലയും തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്. സ്പിൽവേ മുതൽ മൂത്തേടത്തുകാവ് ജങ്ഷൻ വരെയുള്ള ഭാഗമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഹൈമി ബോബി, പഞ്ചായത്ത് അംഗം എ.കെ. അഖിൽ, വൈക്കം ജോയന്റ് ബി.ഡി.ഒ ടി.വി. പ്രശാന്ത് എന്നിവർ പങ്കെടുത്തു. KTL TV PURAM ടി.വി പുരം പഞ്ചായത്തിലെ റോഡുകളിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നടുന്നതിന്‍റെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.