മണിമല: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിമല മാർക്കറ്റ് ജങ്ഷന് സമീപം സ്ലാബ് ഒടിഞ്ഞത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഭാരവാഹനങ്ങൾ കയറിയതാണ് സ്ലാബ് ഒടിയാൻ കാരണമെന്ന് കരുതുന്നു. നേരത്തേ വാഹനങ്ങൾ കയറി സ്ലാബ് പൊട്ടിയിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇതിന് മുകളിൽ വീണ്ടും വാഹനം കയറിയതാണ് ഇപ്പോൾ സ്ലാബ് പൂർണമായും ഒടിയാൻ കാരണമായത്. സ്ലാബ് ഒടിഞ്ഞ് ഓടക്കുള്ളിൽ വീണുകിടക്കുകയാണ്. സമീപത്തെ ഗവ. ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള നിരവധിയാളുകൾ ഈ കുഴിക്ക് സമീപത്തുകൂടിയാണ് ദിനംപ്രതി കടന്നുപോകുന്നത്. സ്ലാബ് ഇല്ലാത്തതുമൂലം വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ടാറിങ് പൊളിയാനുള്ള സാധ്യതയും ഏറെയാണ്. രാത്രിയിൽ കാൽനടക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അപകടഭീഷണി ഒഴിവാക്കാൻ അടിയന്തരമായി ഒടിഞ്ഞ സ്ലാബുകൾക്ക് പകരം പുതിയവ സ്ഥാപിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. KTL VZR 1 Road Slab ചിത്രവിവരണം പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല മാർക്കറ്റ് ജങ്ഷനിൽ ഓടയുടെ സ്ലാബ് ഒടിഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.