കലുങ്ക് അപകടാവസ്ഥയിൽ

നെടുംകുന്നം: കനത്ത മഴയിൽ തോടിന് കുറുകെയുള്ള . അണിയറപ്പടി-പനക്കവയൽ റോഡിന്റെ ഭാഗമായ കലുങ്കാണ് ബലക്ഷയമുണ്ടായി തകർന്നത്. കലുങ്കിന്‍റെ കൽക്കെട്ട് തോട്ടിലേക്ക് ചരിയുകയും കൽക്കെട്ടും കലുങ്കിന്‍റെ കോൺക്രീറ്റും ചേരുന്ന ഭാഗത്ത്​ വിള്ളലുമുണ്ടായി. കൽക്കെട്ടിന്‍റെ പിൻഭാഗത്തെ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ഭാരമുള്ള വാഹനങ്ങൾ കയറിയാൽ കലുങ്ക് പൂർണമായി തകരാനും സാധ്യതയുണ്ട്. നിരവധി വീടുകളിലേക്കുള്ള ഏക സഞ്ചാരമാർഗമാണിത്. വാഹനങ്ങൾ കയറുന്നതിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അണിയറപ്പടി-പനക്കവയൽ ഭാഗത്തെ കലുങ്കിന്‍റെ അടിഭാഗം അപകടാവസ്ഥയിലായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.