മരം വീണ് വീട് തകർന്നു

വെച്ചൂർ: പുളിമരം കടപുഴകി വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന വയോധിക ശബ്ദംകേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷംവീട് കോളനിയിലെ ശാരദയുടെ വീടാണ് പുളിമരം വീണ് തകർന്നത്. ഷീറ്റ് മേഞ്ഞ വീട് ഭാഗികമായി നശിച്ചതോടെ തനിച്ചുതാമസിക്കുന്ന വീട്ടമ്മ ദുരിതത്തിലായി. ഭർത്താവ് കുമാരൻ രണ്ടുവർഷം മുമ്പ് മരിച്ചു. രണ്ടു പെൺമക്കളെയും വിവാഹം കഴിച്ചയച്ചതോടെ ശാരദ തനിച്ചാണ് താമസം. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ഇവർക്ക് സ്വന്തംനിലക്ക്​ വീട് നന്നാക്കാനാവില്ല. വാർഡ്‌ അംഗം ഗീത സോമൻ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പടം: KTL House വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡ് ചിരട്ടപറമ്പ് കോളനിയിലെ ശാരദയുടെ വീടിനു മുകളിലേക്ക് പുളിമരം കടപുഴകിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.