ശബരിമല: നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ, നടൻ ജയറാം എന്നിവർ ഈ സമയം ദർശനത്തിന് എത്തിയിരുന്നു. പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രിഹരിവരാസനം പാടി നടയടച്ചു. വ്യാഴാഴ്ച രാവിലെ 5.40നും ആറിനും മധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും ഉണ്ടാകും. PTG 10 NIRAPUTHARI നിറപുത്തരി പൂജക്ക് നെൽക്കതിരുകളുമായി എത്തുന്ന ഭക്തർ PTG 11 SABARI SREEKOVIL ചോർച്ചയുടെ പശ്ചാത്തലത്തിൽ ശ്രീകോവിലിന് മുകളിൽ ടാർപോളിൻ വിരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.