നീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഭീരുത്വം -ജമാഅത്ത് കൗൺസിൽ

കോട്ടയം: നീതിക്കുവേണ്ടി പോരാടുന്നവരെ കള്ളക്കേസിൽ കുടുക്കി നിശ്ശബ്ദരാക്കാമെന്ന്​ കരുതുന്നത്​ ഭീരുത്വം ആണെന്ന്​ മുസ്​ലിം ജമാഅത്ത് കൗൺസിൽ. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവരുടെ അറസ്റ്റ്​ അപലപനീയമാണ്​. ഇത്തരം നടപടികളിലൂടെ സത്യത്തിന്‍റെ ചെറുനക്ഷത്രങ്ങളെക്കൂടി ഇല്ലാതാക്കാനുള്ള സംഘ്​പരിവാർ ശ്രമം വിലപ്പോകില്ലെന്നും കൗൺസിൽ യോഗം വിലയിരുത്തി. എസ്.എം.വൈ.എം അർധവാർഷിക സെനറ്റ് കോട്ടയം: എസ്.എം.വൈ.എം പാലാ രൂപത അർധവാർഷിക സെനറ്റ് വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍റ്​ ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ചു. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ ജോസ് കുഴിഞ്ഞാലിൽ, എ.കെ.സി.സി യുടെ പാലാ രൂപത പ്രസിഡന്‍റ്​ എമ്മാനുവേൽ നിധീരി, എസ്.എം.വൈ.എം സംസ്ഥാന സമിതി വൈസ് പ്രസിഡന്‍റ്​ അമല റെയ്ച്ചൽ എന്നിവർ സംസാരിച്ചു. പടം KTL PALA SYMC എസ്.എം.വൈ.എം പാലാ രൂപത അർധവാർഷിക സെനറ്റ് വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.