ഈരാറ്റുപേട്ട: എംപ്ലോയീസ് ഫോറം ഫോർ എജുക്കേഷൻ കൾചർ ആൻഡ് ട്രെയിനിങ് ( എഫക്ട്) ആവിഷ്കരിച്ച വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഫക്ട് ചെയർമാൻ വി.ടി. ഹബീബ് അധ്യക്ഷതവഹിച്ചു. റിസ്വാന സവാദ്, പി.ഇ. മുഹമ്മദ് സക്കീർ, എ.എം.എ. ഖാദർ, അബ്ദുൽ വഹാബ്, സിറാജ് പടിപ്പുരയ്ക്കൽ, അനസ് പീടിയേക്കൽ, പി.എം. മുഹ്സിൻ, സത്താർ മറ്റക്കാട് എന്നിവർ സംസാരിച്ചു. എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന നിർധനരും മികച്ച പഠനനിലവാരം പുലർത്തുന്നവരുമായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. ഒരു വിദ്യാർഥിക്ക് 10,000 രൂപ വീതമാണ് നൽകുന്നത്. പടം എഫക്ട് വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപനവും പദ്ധതി ഉദ്ഘാടനവും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.