കടുത്തുരുത്തി: സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ട് കടുത്തുരുത്തിയിൽ . സമിതിയുടെ പ്രഥമയോഗം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടൗണിലും സ്‌കൂളുകളുടെ പരിസരത്തും പൊലീസിന്റെയും എക്‌സൈസിന്റെയും സാന്നിധ്യം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. സെന്‍റ് മേരീസ് ഫൊറോന വലിയപള്ളി, സെന്‍റ് മേരീസ് ഫൊറോന താഴത്തുപള്ളി, മുട്ടുചിറ റൂഹാദകുദിശ ഫൊറോന പള്ളി എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ജാഗ്രത സമിതി രൂപവത്കരിച്ചത്. താഴത്തുപള്ളി വികാരി സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. വലിയപള്ളി വികാരി അബ്രഹാം പറമ്പേട്ട് മുഖ്യപ്രഭാഷണം നടത്തി. താഴത്തുപള്ളി സഹവികാരി സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ ജിന്‍സി എലിസബത്ത്, ടോമി നിരപ്പേല്‍, കെ. ജയകൃഷ്ണന്‍, പീറ്റര്‍ മ്യാലിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് സൈനമ്മ ഷാജു ചെയര്‍പേഴ്‌സണായും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി എലിസബത്ത് കണ്‍വീനറായും പഞ്ചായത്ത് അംഗം ടോമി നിരപ്പേല്‍ ജോയന്‍റ് കണ്‍വീനറുമായിട്ടാണ് സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.