കാഞ്ഞിരപ്പള്ളി: ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം കുട്ടികൾക്ക് ബാല്യകാലത്തിൽ തന്നെ ആത്മീയ വിദ്യാഭ്യാസവും നൽകുന്നതിലൂടെ ദിശാബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അഭിപ്രായപ്പെട്ടു. ദാറുസ്സലാം മദ്റസയിൽ പുതുതായി ആരംഭിച്ച പ്രീ-സ്കൂളിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് എസ്.ഇ. മുഹമ്മദ് സലീം അധ്യക്ഷതവഹിച്ചു. നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ഇജാസുൽ കൗസരി മുഖ്യപ്രഭാഷണം നടത്തി. എരുമേലി എം.ഇ.എസ് കോളജ് ചെയർമാൻ പി.എം. അബ്ദുസ്സലാം, ഹിദായത്തുൽ ഇസ്‌ലാം കോളജ് പ്രിൻസിപ്പൽ എം.എച്ച്. നാസർ മൗലവി, ദാറുസ്സലാം വനിത അറബിക് കോളജ് പ്രിൻസിപ്പൽ ടി.എസ്. അബ്ദുസ്സലാം മൗലവി, ദാറുസ്സലാം സെക്രട്ടറി ടി.വൈ. ആദംഖാൻ, കെ.എച്ച്. മുഹമ്മദ് ബഷീർ മൗലവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ. ഷമീർ, സുമി ഇസ്മായിൽ, ഹിദായത്തുൽ ഇസ്‌ലാം പ്രസിഡന്റ് ടി.എം. ഷിബിലി, പി.എ. അബ്ദുസ്സമദ് മൗലവി, പി.ഒ. റഷീദ്, ഒ.എം. ഷാജി, ഫസിലി കോട്ടവാതുക്കൽ, നദീർ കല്ലുങ്കൽ, അൻവർ പുളിമൂട്ടിൽ, നിയാസ് കല്ലുങ്കൽ, കെ.എ. അൻവർ എന്നിവർ സംസാരിച്ചു. പടം KTL WBL Pre - Shool inaguration ദാറുസ്സലാം മദ്റസ കാഞ്ഞിരപ്പള്ളിയിൽ പുതുതായി ആരംഭിച്ച പ്രീ-സ്കൂളിന്‍റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.