കോട്ടയം: കോളജുകളിൽ ഇന്‍റേണൽ അസെസ്മെന്റിന്റെ പേരിൽ വിദ്യാർഥികളെക്കൊണ്ട് ക്ലാസെടുപ്പിച്ച് ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആംആദ്മി പാർട്ടി യൂത്ത്വിങ് ജില്ല കമ്മിറ്റി. ഇന്‍റേണൽ അസെസ്മെന്റിന്റെ പേരിൽ മാർക്ക് കുറച്ച് വിദ്യാർഥികളെ പരാജയപ്പെടുത്തുന്നതുമൂലം ഇവർക്കെതിരെ പരാതിപ്പെടാൻ വിദ്യാർഥികളോ സംഘടനകളോ തയാറാകുന്നില്ല. ഇവർക്കെതിരെ പരാതി നൽകിയാലും അധ്യാപക സംഘടനയുടെ സ്വാധീനംമൂലം ഒരു നടപടികളും യൂനിവേഴ്സിറ്റിയുടെയോ മറ്റ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അധ്യാപകർക്ക് താൽപര്യമുള്ള വിദ്യാർഥികൾക്ക് യഥേഷ്ടം മാർക്ക് നൽകി വിജയിപ്പിക്കുകയും അല്ലാത്ത വിദ്യാർഥികളെ മനഃപൂർവം മാർക്ക് കുറച്ച് പരാജയപ്പെടുത്തുകയും അറ്റന്‍ഡൻസ് മാർക്ക് ചെയ്യുന്നതിലും കൃത്രിമംകാട്ടി വിദ്യാർഥികൾക്ക് മനഃപൂർവം അറ്റൻഡൻസ് ഷോർട്ടേജ് വരുത്തി പരീക്ഷ എഴുതിപ്പിക്കാൻ പോലും തയാറാകാത്ത നിരവധി സംഭവങ്ങൾ കോളജുകളിൽ ഉണ്ടായിട്ടുണ്ടെന്നും പാർട്ടി യൂത്ത്വിങ് ആരോപിച്ചു. ഇന്‍റേണൽ അസെസ്മെന്റ് സമ്പ്രദായം നിർത്തണമെന്നും ക്ലാസ് മുറികൾ നിരീക്ഷണ കാമറ സ്ഥാപിച്ച് യൂനിവേഴ്സിറ്റിയുടെ നിരീക്ഷണത്തിൽ കൊണ്ടുവരണമെന്നും ജില്ല കൺവീനർ അഡ്വ. ടി.ആർ. പ്രകാശ്, ജില്ല ജോയന്‍റ് കൺവീനർ അഡ്വ. റോണി, ജില്ല സെക്രട്ടറി അഭിലാഷ് ചെമ്പകശ്ശേരി തുടങ്ങിയവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.