വൈക്കം: ദ്വാരകയില്‍ സി.വി. മുരളീധരന്‍ നായരുടെ മനസ്സലിവില്‍ വെച്ചൂര്‍ 81ആം നമ്പര്‍ അംഗന്‍വാടിക്ക് സ്വന്തം സ്ഥലമായി. പഞ്ചായത്തിന്‍റെ നാലാംവാർഡ് നമ്പ്യാര്‍മഠം റോഡരികില്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നുസെന്‍റ് ഭൂമിയാണ് മുരളീധരന്‍നായര്‍ സൗജന്യമായി നല്‍കിയത്. ഇതിന്‍റെ രേഖകള്‍ മുരളീധരന്‍ നായരുടെ വസതിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ഷൈലകുമാറിന് കൈമാറി. ചടങ്ങില്‍ വാര്‍ഡ് അംഗം സ്വപ്ന മനോജ് അധ്യക്ഷതവഹിച്ചു. ----------- ചിത്രം: KTL Bhoomi Kaimaattam വെച്ചൂര്‍ അംഗൻവാടിക്ക് ദ്വാരകയില്‍ സി.വി. മുരളീധരന്‍ നായര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തിന്‍റെ രേഖ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ഷൈലകുമാറിന് കൈമാറുന്നു ------------- പവര്‍വാഷ് യന്ത്രം സമര്‍പ്പിച്ചു വൈക്കം: മഹാദേവ ക്ഷേത്രത്തിന്‍റെ എല്ലാ മേഖലകളും എളുപ്പത്തില്‍ ശുചീകരിച്ച് വൃത്തിയാക്കുന്നതിന് സമര്‍പ്പിച്ച പവര്‍വാഷ് യന്ത്രത്തിന്‍റെ സ്വിച്ച് ഔണ്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍ നിര്‍വഹിച്ചു. എണ്ണവീണ് കറപിടിച്ച ഭാഗങ്ങള്‍, പ്രാവിന്‍ കാഷ്ഠം വീണു മലിനമായ ഭാഗങ്ങള്‍, ബലിക്കല്‍പുര, കൊടിമരചുവട്, ആനകൊട്ടില്‍, ചുമരുകള്‍ എന്നീ ഭാഗങ്ങളും വൃത്തിയാക്കാനാണ് പവര്‍വാഷ് യന്ത്രം പ്രയോജനപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.