വൈക്കം: ബി.ജെ.പി വക്താക്കളുടെ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലിയും സംഗമവും നടത്തി. വൈക്കം ടൗൺ ജുമാ മസ്ജിദിൽനിന്ന് ആരംഭിച്ച റാലി വൈക്കം ബോട്ട്ജെട്ടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ജാമിയ ബദരിയ പ്രിൻസിപ്പൽ തൗഫീക്ക് മൗലവി മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്‍റെ ജീവചരിത്രം മനസ്സിലാക്കേണ്ടതുണ്ട്. വികാരത്തെക്കാൾ വിവേകപരമായാണ് ഈ സമരത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മഹൽ കോഓഡിനേഷൻ ചെയർമാൻ എം.അബൂസാഹിബ് അധ്യക്ഷത വഹിച്ചു. റഷീദ് മങ്ങാടൻ, നിസാം ഇത്തിപ്പുഴ, ഹാഫിസ് മുഹമ്മദ് താഹ ബാഖവി കല്ലാർ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധപ്രകടനത്തിന് വിവിധ മഹൽ ഇമാമുകളായ അലി ബാവ വി.ബുഹാരി ഫൈസി, അബ്ദുൽ നാസർ മന്നാനി, മുഹമ്മദ് റഫീക്ക് ബാഖവി, ഷാജഹാൻ മുസ്ലിയാർ, ഷെഫീക്ക് ബദരി ബാഖവി,അനസ് ബദരി, ഷെമീർ ഇസ്ലാഹി എന്നിവർ നേതൃത്വം നൽകി. -------- പടം: ktl rally പ്രവാചകനിന്ദക്കെതിരെ വൈക്കത്ത് നടത്തിയ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.