വൈക്കം: കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖയോഗ മന്ദിരത്തിൽ ദുരൂഹസാഹചര്യത്തിൽ തീപിടിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തീപിടിത്തം. 120 കസേര, ഫാൻ, മേശ, പൊന്നലക്കുട, ഗ്യാസ് ലൈറ്റ്, പടുത, പന്തൽ സാമഗ്രകൾ തുടങ്ങിയവ കത്തിനശിച്ചു. 28 വർഷം പഴക്കമുള്ള കെട്ടിടമാണിത്. തീ പിടിത്തത്തിന് തൊട്ടുമുമ്പ് ഒരാൾ ഓഫിസിനടുത്തേക്ക് ഹെൽമറ്റ് ധരിച്ച് കടന്നുപോയത് സമീപവാസികളിൽ ചിലർ കണ്ടതായി പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമന്നാവശ്യപ്പെട്ട് ശാഖയോഗം പ്രസിഡന്‍റ് എം.ആർ. ശശിധരനും സെക്രട്ടറി സുഗുണൻ പുത്തൻകരിയും പൊലീസിൽ പരാതി നൽകി. -------------------------- 'സമഗ്ര അന്വേഷണം നടത്തണം' കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖയോഗ മന്ദിരത്തിൽ ദുരൂഹസാഹചര്യത്തിൽ അഗ്നിബാധയുണ്ടായതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എം.എസ് വൈക്കം യൂനിയൻ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. യൂനിയൻ പ്രസിഡന്‍റ് പി.ടി. ഷാജിമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. എ. സനീഷ് കുമാർ, യൂനിയൻ സെക്രട്ടറി സുനിത ദിനേശൻ, വി.വി. ശശീന്ദ്രൻ, എൻ. മനോഹരൻ, ഷാജി കാട്ടിക്കുന്ന്, എസ്. രതീഷ്, മോഹനൻ പേരേത്തറ, ബാബു വടക്കേമുറി തുടങ്ങിയവർ പങ്കെടുത്തു. പടം: ktl fire കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖയോഗ മന്ദിരത്തിലുണ്ടായ അഗ്നിബാധ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.