ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതിഷേധിക്കുക - പൗരാവകാശ സംരക്ഷണസമിതി

കാഞ്ഞിരപ്പള്ളി: രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനത്തിനെതിരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും പ്രതിഷേധവുമായി മുന്നിട്ടിറങ്ങാനും കാഞ്ഞിരപ്പള്ളിയിൽ കൂടിയ പൗരാവകാശ സംരക്ഷണസമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. മനുഷ്യാവകാശങ്ങളുടെയും ജനാതിപത്യ മൂല്യങ്ങളുടെയും ശവപ്പറമ്പായി രാജ്യം മാറിയിരിക്കുന്നു. മുസ്​ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള സംഘപ്​രിവാര അജണ്ടയുടെ പ്രകടമായ ഉദാഹരണങ്ങള്‍ ഇന്ന് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. യു.പിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനവിലക്ക്, മധ്യപ്രദേശിലെ ഭോപാലില്‍ മുസ്​ലിം പള്ളിയോട് ചേര്‍ന്ന് ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കാന്‍ ശ്രമം, മൈസൂര്‍ ശ്രീരംഗപട്ടണത്തിലെ ടിപ്പു മസ്ജിദിനുനേരെ നരേന്ദ്രമോദി വിചാര്‍ മഞ്ച് എന്ന ഹിന്ദുത്വ ഭീകരസംഘടനയുടെ ആക്രമണം, ശ്രീരംഗപട്ടണത്തെ ജാമിയ മസ്ജിദില്‍ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് സംഘ്​പരിവാര ഭീകരര്‍, കുത്തബ് മിനാറിന്‍റെ പേര് 'വിഷ്ണുസ്തംഭം' എന്നാക്കണമെന്ന് മറ്റൊരുസംഘം, താജ്മഹലില്‍ വിഗ്രഹങ്ങളുണ്ടെന്ന അവകാശവാദവുമായി കോടതിയില്‍ ഹരജി, ഇങ്ങനെ എണ്ണമറ്റ മുസ്​ലിംവിരുദ്ധ നീക്കങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പൗരാവകാശ സംരക്ഷണസമിതി ജില്ല യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഇ.എ. അബ്ദുന്നാസർ മൗലവി അൽ കൗസരി അധ്യക്ഷതവഹിച്ചു. മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായി യോഗം ഉദ്​ഘാടനം ചെയ്തു. ജനറൽ കൺവീനർ പാറത്തോട് നാസർ മൗലവി പ്രമേയം അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്‍റ്​ ഹാജി അബ്ദുസ്സലാം, ജനറൽ സെക്രട്ടറി ഷഫീഖ്, പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ്​ സുനീർ മൗലവി, ജമാഅത്തെ ഇസ്​ലാമി ജില്ല വൈസ് പ്രസിഡന്‍റ്​ എം.എസ്​. അബ്ദുൽകരീം, എസ്.ഡി.പി.ഐ പ്രതിനിധി അയ്യൂബ് ഖാൻ കൂട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.