പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലി ഇന്ന്

ചങ്ങനാശ്ശേരി: പ്രവാചക ചരിത്രം ബോധപൂര്‍വം വികലമാക്കി മതേതര ഇന്ത്യയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയ ബി.ജെ.പി വക്താക്കളുടെ നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ച്​ വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിൽ മുസ്‌ലിം യങ്​മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടക്കും. പഴയപള്ളി കവല കുഞ്ഞുണ്ണികോയ സ്മാരക മസ്ജിദിന് സമീപത്തുനിന്നാരംഭിക്കുന്ന പ്രകടനം നഗരംചുറ്റി മുനിസിപ്പല്‍ ജങ്​ഷനില്‍ സമാപിക്കും. തുടര്‍ന്ന്​ നടക്കുന്ന സമാപന സമ്മേളനത്തില്‍ ജംഇയ്യതുല്‍ ഉലമ ഹിന്ദ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയും പഴയപള്ളി ജുമാമസ്ജിദ് മുന്‍ ചീഫ് ഇമാം വി.എച്ച്. അലിയാര്‍ മൗലവി അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തും. എം.വൈ.എം.എ പ്രസിഡന്റ് എം.എച്ച്. ഷിജു അധ്യക്ഷതവഹിക്കും. പ്രസിഡന്റ് എം.എച്ച്. ഷിജു, വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ താജ് ആലയില്‍, മുഹമ്മജ് അജുമല്‍,പി.ജി. അഷ്​റഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിച്ചു. must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.