ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവ് ഇറക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ. കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ മരിയന്‍ ലെയ്ന്‍ യൂനിറ്റിന്റെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യൂനിറ്റ് പ്രസിഡന്റ് ബിന്‍സി ബിനോയിയുടെ അധ്യക്ഷതയില്‍ ഡി. സുരേഷ്, രതീഷ് രാജന്‍, ജിജി ഇയ്യാലില്‍, സെലിന്‍ ബാബു, കെ.എം. വര്‍ഗീസ്, ഫിലോമിന തോമസ്, അമല സോജന്‍, സ്‌നേഹ ബിജു, ജോസ്മി മാര്‍ട്ടിന്‍, ബിജു ആന്റണി, മാത്യു സെബാസ്റ്റ്യന്‍, വി.സി. മാത്യു, സനില ഡാര്‍വിന്‍, ജോമോന്‍ ഫിലിപ്പോസ് എന്നിവര്‍ സംസാരിച്ചു. 65ആം ദിവസമായ വ്യാഴാഴ്ച രാവിലെ 10ന് കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹ സമരം നടത്തും. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യും. KTL CHR 2 K-Rail കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ മരിയന്‍ ലെയ്ന്‍ യൂനിറ്റിന്റെ സത്യഗ്രഹസമരം സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.