കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാതയിൽ ചൊവ്വാഴ്ച വീണ്ടും വേഗപരിശോധന നടത്തി. രണ്ടു ബോഗികളുള്ള എൻജിൻ ഉപയോഗിച്ച് കുറുപ്പന്തറ സ്‌റ്റേഷനില്‍നിന്ന് ചിങ്ങവനംവരെയാണ് റെയിൽവേ നിർമാണ വിഭാഗത്തിൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയുടെ റിപ്പോർട്ട് റെയിൽവേയുടെ ചെന്നൈ ഓഫിസിലേക്ക് കൈമാറും. റിപ്പോർട്ട് പരിഗണിച്ചായിരിക്കും വേഗപരിധി ഉയർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ 50 കിലോമീറ്ററാണ് വേഗം. ഇത് 80 ആക്കി ഉയർത്തുന്നതിൻെറ ഭാഗമായാണ് രണ്ടാമത് പരിശോധന. കഴിഞ്ഞ മാസമാണ് ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. അതിന് മുന്നോടിയായി റെയിൽവേ സുരക്ഷ കമീഷൻ വേഗപരിശോധന നടത്തിയിരുന്നു. എന്നാൽ, ഒന്നാം പ്ലാറ്റ്ഫോമിൻെറ പണി നടക്കുന്നതിനാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി 50 കിലോമീറ്ററായി നിജപ്പെടുത്തി. ഒന്നാം പ്ലാറ്റ്ഫോമിൻെറ പണി പൂർത്തിയായതോടെയാണ് റെയിൽവേ നിർമാണ വിഭാഗത്തിൻെറ നേതൃത്വത്തിൽ രണ്ടാമത് വേഗപരിശോധന നടത്തുന്നത്. രണ്ടാമത്തെ പാതയിൽ നിലവിൽ 80-90കിലോമീറ്ററാണ് വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.