പൊൻകുന്നം സെയ്തുമുഹമ്മദ് അനുസ്മരണം

പൊൻകുന്നം: മുഹമ്മദ് നബിയുടെ ജീവചരിത്രം കാവ്യപ്രമേയമാക്കി രചിച്ച പൊൻകുന്നം സെയ്തുമുഹമ്മദിനെ അനുസ്മരിച്ച് ജനകീയ വായനശാലയുടെ വായനപക്ഷാചരണത്തുടക്കം. കോഴിക്കോട് സർവകലാശാല മലയാളം വിദ്യാർഥികൾക്കായി പാഠപുസ്തകമാക്കിയ 'മാഹമ്മദത്തെക്കുറിച്ച്' പഠനം അവതരിപ്പിച്ചത് കവയിത്രി അനഘ ജെ. കോലത്താണ്​. ശ്രീകൃഷ്ണചരിതം മണിപ്രവാളം, ജ്ഞാനപ്പാന, നാരായണീയം തുടങ്ങിയ ക്ലാസിക് കൃതികളുടെയും ഭക്തിപ്രസ്ഥാനങ്ങളുടെയും ഓർമപ്പെടുത്തലാണ് മാഹമ്മദമെന്ന് അനഘ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ ജനിച്ച സെയ്തുമുഹമ്മദ് പ്രാഥമികപഠനം പൂർത്തിയാക്കിയത് പൊൻകുന്നത്താണ്. ആലുവയിലായിരുന്നു ഏറെക്കാലം താമസം. വായനശാല പ്രസിഡന്‍റ്​ ടി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. KTL VZR 6 Kavi Saith Muhammad ചിത്രവിവരണം പൊൻകുന്നം സെയ്തുമുഹമ്മദ് സ്മൃതിസദസ്സിൽ അനഘ ജെ. കോലത്ത് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.