സംസ്ഥാന യൂത്ത്‌ വോളിബാൾ: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന്​

തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളജ്‌ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന യൂത്ത്‌ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച ആദ്യ റൗണ്ട്‌ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ എറണാകുളം, കോഴിക്കോട്‌, മലപ്പുറം ടീമുകൾക്ക്‌ വിജയം. എറണാകുളം കാസർകോടിനെയും കോഴിക്കോട്‌ വയനാടിനെയും ഏകപക്ഷീയമായ മൂന്നു സെറ്റിനാണ്‌ പരാജയപ്പെടുത്തിയത്‌. രണ്ടിനെതിരെ മൂന്ന്‌ സെറ്റിനാണ്‌ മലപ്പുറത്തിന്‍റെ ജയം. വനിത വിഭാഗത്തിൽ പത്തനംതിട്ട നേരിട്ടുള്ള സെറ്റുകൾക്ക്‌ കോഴിക്കോടിനെ തോൽപിച്ചു. ആലപ്പുഴ (3-0) കാസർകോടിനെയും കണ്ണൂർ (3-0) എറണാകുളത്തെയും പരാജയപ്പെടുത്തി. ആതിഥേയരായ ഇടുക്കി നേരിട്ടുള്ള സെറ്റുകൾക്ക്‌ കാസർകോടിനെയും തോൽപിച്ചു. മറ്റൊരു മത്സരത്തിൽ തൃശൂരിനെ കോട്ടയവും പരാജയപ്പെടുത്തി. പുരുഷ- വനിത വിഭാഗങ്ങളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ഏഴിന്‌ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.