സി-ഡിറ്റ് നിയമനം

കോട്ടയം: സി-ഡിറ്റി‍ൻെറ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ്​ ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കാഷ്വൽ ലേബർ നിയമനം നടത്തും. പത്താംക്ലാസ് പാസായ ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ ജയിച്ച് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികളുടെ വാക്- ഇൻ-ഇന്‍റർവ്യൂ തിരുവനന്തപുരം സി-ഡിറ്റ് മെയിൻ കാമ്പസിൽ നടക്കും. ഫോൺ: 0471 2380910. ക്വട്ടേഷൻ ക്ഷണിച്ചു കോട്ടയം: കുടുംബശ്രീ ജില്ല മിഷ‍‍ൻെറ നേതൃത്വത്തിൽ കോട്ടയം ബുക്ക് ഡിപ്പോയിൽനിന്ന്​ 2022-2023 അധ്യയനവർഷത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ ജില്ലയിലെ വിവിധ സ്‌കൂൾ സൊസൈറ്റികളിൽ വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളിൽനിന്ന് കരാർ അടിസ്ഥാനത്തിൽ (ആവശ്യമുള്ള സമയത്ത്) ഡ്രൈവർ, ഡീസൽ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 1 മെട്രിക് ടൺ, 1-2 മെട്രിക് ടൺ, 2-3 മെട്രിക് ടൺ, 3-5 മെട്രിക് ടൺ ശേഷിയുള്ള വാഹനം അഭികാമ്യം. 24ന്​ വൈകീട്ട് നാലിനകം സമർപ്പിക്കണം. ഫോൺ: 9074457224, 9544712351.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.