പഠനോപകരണ വിതരണം

ചെറുവള്ളി: ഡി.വൈ.എഫ്.ഐ കൈലാത്തുകവല യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പഠനമികവിന് ഒരു സ്നേഹസമ്മാനം' പദ്ധതിയുടെ ഭാഗമായി ഡി.വി.ജി ഗവ. എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.എം ചെറുവള്ളി ലോക്കൽ സെക്രട്ടറി ബി. സുനിൽ കുമാർ പ്രഥമാധ്യാപകൻ ആർ. രാജേഷിന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ്​ വി.ജി. ജയകൃഷ്ണൻ, തെക്കേത്തുകവല മേഖല സെക്രട്ടറി രമേശ്‌ ആർ.നായർ, കെ.ആർ. അഭിജിത്, കെ.എസ്. അരവിന്ദ്, ധനീഷ് കൃഷ്ണ, ജിതിൻ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.