തലയോലപ്പറമ്പ്: റോഡരികിലെ മൂടി ഇല്ലാത്ത കാനയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യാത്രികന് പരിക്കേറ്റു. ബ്രഹ്മമംഗലം സ്വദേശി മനോജിനാണ് (50) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ മനോജിനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയോടെ തലയോലപ്പറമ്പ്-വൈക്കം റോഡിൽ നൈസ് തീയറ്ററിന് സമീപമായിരുന്നു അപകടം. കെ.ആർ ഓഡിറ്റോറിയം മുതൽ സിംല ജങ്ഷൻ വരെയുള്ള ഭാഗത്ത് റോഡരികിലെ ഓടക്ക് മൂടിയില്ലാത്തത് മൂലം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. വളവോടുകൂടിയ ഈ ഭാഗങ്ങളിൽ വലിയവാഹനങ്ങൾ വീശിയെടുക്കുമ്പോൾ അതിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്ന ഇരുചക്രവാഹനങ്ങളാണ് അധികവും മൂടിയില്ലാത്ത കാനയിൽവീണ് അപകടം സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ചെറുതും വലുതുമായ പത്തിലധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കാന കോൺക്രീറ്റ് ചെയ്ത് അതിന് മുകളിൽ മൂടി സ്ഥാപിക്കുന്നതിന് നാലുവർഷം മുമ്പ് സ്ലാബ് വാർത്തിട്ടിരുന്നെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇനിയും ദുരന്തത്തിന് കാത്തുനിൽക്കാതെ സ്ലാബിട്ട് അപകടമൊഴിവാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. KTL Scootter തലയോലപ്പറമ്പ് നൈസ് തിയറ്ററിന് സമീപം മൂടിയില്ലാത്ത കാനയിലേക്ക് തെറിച്ചുവീണ സ്കൂട്ടർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.