കോട്ടയം: രൂക്ഷമായ തൊഴിലില്ലായ്മയുടെ തിക്തഫലം അനുഭവിക്കുന്ന ഇന്ത്യയിലെ ലക്ഷക്കണക്കായ ചെറുപ്പക്കാരുടെ സമരകാഹളമാണ് അഗ്നിപഥ് പ്രക്ഷോഭമെന്ന് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (എ.ഐ.ഡി.വൈ.ഒ) സംസ്ഥാന പ്രസിഡന്‍റ് ഇ.വി. പ്രകാശ്. അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഉത്തരേന്ത്യയിൽ സമരംചെയ്യുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടും എ.ഐ.ഡി.വൈ.ഒ, എ.ഐ.ഡി.എസ്.ഒ സംഘടനകൾ സംയുക്തമായി നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയും സ്ഥിരംതൊഴിൽ സമ്പ്രദായം ഇല്ലാതാക്കുകയും ചെയ്യുന്ന ആഗോളവത്കരണ നയങ്ങളുടെ ഭാഗമാണ് ഈ പരിഷ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.ഡി.വൈ.ഒ ജില്ല പ്രസിഡന്‍റ് രജിത ജയറാം അധ്യക്ഷതവഹിച്ചു. എ.ഐ.ഡി.വൈ.ഒ ജില്ല സെക്രട്ടറി അരവിന്ദ് വേണുഗോപാൽ, ജില്ല കമ്മിറ്റി അംഗങ്ങളായ മനോഷ് മോഹൻ, ഡി. ആദർശ്, അഖിൽ രവിക്കുട്ടൻ, ലക്ഷ്മി സദാനന്ദൻ, അനാമിക എസ്.ഗോപാൽ, ബിയ ചെറിയാൻ, അരവിന്ദ് എസ്.ഗോപാൽ എന്നിവർ സംസാരിച്ചു. പടം: KTL AIDSO അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്‍റ് ഇ.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.