മൂന്നാർ: ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് യുവതി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. പിടിക്കപ്പെട്ടതോടെ പണം തിരികെ നൽകാമെന്ന് സമ്മതിച്ച് കേസ് ഒഴിവാക്കി. ധനകാര്യ സ്ഥാപനത്തിന്റെ പ്രത്യേക പരിശോധനയിലാണ് മുക്കുപണ്ടം പണയം വെച്ചതായി കണ്ടെത്തിയത്. കേസാകുമെന്ന് അറിഞ്ഞതോടെ പകുതി പണം മടക്കിനല്‍കി യുവതി മാപ്പപേക്ഷിച്ച് തടിതപ്പുകയായിരുന്നു. മൂന്നു തവണയായി പണയം വെച്ചാണ് മൂന്ന് ലക്ഷത്തിലധികം രൂപ കൈക്കലാക്കിയത്. ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റാൻ സ്ഥാപനത്തില്‍ ചിട്ടിക്ക് ചേര്‍ന്ന യുവതി ആദ്യം പണയം വെച്ച ആഭരണങ്ങൾ പണമടച്ച് തിരികെയെടുത്തു. ഇതിനിടെയാണ് മുക്കുപണ്ടം പണയം വെച്ചത്. ആദ്യത്തെ ഇടപാടുകൾ കൃത്യമായതിനാൽ ജീവനക്കാര്‍ സംശയിച്ചില്ല. കഴിഞ്ഞ ദിവസം ഹെഡ് ഓഫിസില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പൊലീസ് വിളിച്ചപ്പോള്‍ തന്നെ യുവതി തട്ടിപ്പ് സമ്മതിച്ചു. പണം തിരികെ നല്‍കാമെന്ന് അറിയിച്ചതോടെ ജീവനക്കാര്‍ കൂടുതല്‍ നടപടികൾക്ക് മുതിര്‍ന്നില്ല. പകുതി പണം യുവതി ഇതിനോടകം അടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.