പത്തനംതിട്ട: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. മൂന്നുപേരെ റിമാൻഡ് ചെയ്തു. നാലാമന്‍ പെണ്‍കുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനാണ്. ഇയാളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകനും പ്രതിയാണ്. ഇയാൾക്കായി അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയുടെ ആദ്യമൊഴി പ്രകാരം പീഡിപ്പിച്ചതായി പറയുന്ന ബസ് കണ്ടക്ടര്‍ മഹേഷ് മോഹനന്‍ (32), ഇയാളുടെ സുഹൃത്ത് തടിയൂര്‍ ജിജോ ഈശോ എബ്രഹാം (26), കുട്ടിയുടെ അടുത്ത ബന്ധു എന്നിവരാണ് റിമാൻഡിലായത്. ചൈല്‍ഡ് ലൈന്‍ ആവശ്യപ്രകാരം പൊലീസ് മൊഴി എടുത്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടി സ്ഥിരമായി യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ സൗഹൃദം സ്ഥാപിച്ചാണ് പീഡിപ്പിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോയിപ്രം പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.