കരുണാമൂർത്തിക്ക് കണ്ണീരോടെ വിടപറഞ്ഞ്​ വൈക്കം

വൈക്കം: തകിലിൽ താളവിസ്മയം തീർത്ത് ആസ്വാദക മനസ്സിൽ ഇടംനേടിയ തകിൽ വിദ്വാൻ വൈക്കം ചാലപ്പറമ്പ് കരുണാസിൽ കരുണാമൂർത്തിക്ക് (52) വൈക്കം കണ്ണീരോടെ വിടയേകി. വെള്ളിയാഴ്ച വൈകീട്ട്​ 3.15ന് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികൾക്കുശേഷം മകൻ ആനന്ദ് മൂർത്തി ചിതക്ക്​ തീകൊളുത്തി. മട്ടന്നൂർ ശങ്കരൻ, സി.കെ. ആശ എം.എൽ.എ, വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ്, സ്റ്റീഫൻ ദേവസി, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഗാനരചയിതാവ് ബി.ആർ. പ്രസാദ്, വെട്ടിക്കവല ശശികുമാർ, ഓച്ചിറ ഭാസ്കരൻ തുടങ്ങി സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയരംഗത്തെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. പടം: KTG FUNERAL തകിൽ വിദ്വാൻ ആർ. കരുണാമൂർത്തിയുടെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.