കോട്ടയം: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും പ്രവാചക നിന്ദക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് താലൂക്കിലെ മുഴുവൻ മഹല്ലുകളും സംയുക്തമായി കോട്ടയം താലൂക്ക് മുസ്ലിം കോഓഡിനേഷന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.30ന് പ്രതിഷേധറാലിയും പൊതുസമ്മേളനം നടത്തും. ചങ്ങനാശ്ശേരി പഴയപള്ളി ഇമാം ഡോ. ഹാഫിസ് ജുനൈദ് ജൗഹരി അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. must ------------------------------------- കേരള കോൺഗ്രസ് ഏകദിന ഉപവാസം നാളെ കോട്ടയം: എൽ.ഡി.എഫ് സർക്കാറിന്‍റെ ജനദ്രോഹ ദുർഭരണം തുറന്നുകാട്ടാനും ആരോപണവിധേയനായ മുഖ്യമന്ത്രി അധികാരത്തിൽനിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോൺഗ്രസ് ജില്ല കമ്മിറ്റി ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം ഏകദിന ഉപവാസസമരം സംഘടിപ്പിക്കും. ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.