കൂട്ടിക്കല്‍: ഇരട്ട കുട്ടികള്‍ക്ക് ഇരട്ടി മധുരമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ്. കൂട്ടിക്കല്‍ പഞ്ചായത്ത് അംഗം കാവാലി-മുണ്ടുപാലം ബിജോയിയുടെ ഇരട്ട മക്കളായ ജെറില്‍ ബിജോയി, ഷെറിന്‍ ബിജോയ് എന്നിവർക്കാണ് നേട്ടം. കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാർഥികളാണ്. ഇരുവരും ഒന്നാംക്ലാസ് മുതല്‍ ഒന്നിച്ചായിരുന്നു പഠനം. ഏഴാംക്ലാസ് വരെ മുണ്ടക്കയത്തെ സ്വകാര്യ സ്‌കൂളില്‍ പഠിച്ച ഇവര്‍ തുടര്‍ന്ന് കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളിലെത്തുകയായിരുന്നു. വിജയം ഉറപ്പായിരുന്നെങ്കിലും എ പ്ലസ് കിട്ടിയ സന്തോഷം പറഞ്ഞറിയിക്കുന്നതിനപ്പുറമാണെന്ന് ഇരുവരും പറഞ്ഞു. ഇരുവര്‍ക്കും നഴ്‌സ് ആവണമെന്നാണ് ആഗ്രഹം. കൂട്ടിക്കൽ സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ഇവരെ കൂടാതെ 14പേര്‍ കൂടി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടുണ്ട്. -- KTL SSLC iratta Full A+ ജെറിൽ, ഷെറിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.