പൊൻകുന്നം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചുള്ള കോടതി ഉത്തരവിനെതിരെ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാർ സംഘടിപ്പിച്ചു. പണിമുടക്ക് അവകാശം, തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ്, ടീച്ചേഴ്സ് അധ്യാപക സർവിസ് സംഘടന, സമരസമിതി എന്നിവരുടെ നേതൃത്വത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്. ജോയന്‍റ് കൗൺസിൽ കാഞ്ഞിരപ്പള്ളി മേഖല പ്രസിഡന്‍റ് സുജിത്ത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ പ്രതിനിധി കെ.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജോയന്‍റ് കൗൺസിൽ മേഖല സെക്രട്ടറി ഷെജിൻ എം. ഷാജി, മേഖല വൈസ് പ്രസിഡൻറ് ബോബി എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.