തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി നിര്യാതനായി

വൈക്കം: തകില്‍ വിദ്വാനും വൈക്കം ക്ഷേത്രകലാപീഠം അധ്യാപകനുമായ ആര്‍. കരുണാമൂര്‍ത്തി (54) നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന്​ ചികിത്സയിലായിരുന്നു. തകില്‍വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കരുണാമൂര്‍ത്തി, സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളില്‍ കലാപ്രകടനം നടത്തി. തകിലില്‍ കീര്‍ത്തനങ്ങള്‍ വായിക്കുന്നതിലൂടെയും ആസ്വാദക മനംകവര്‍ന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാനവിദ്വാന്‍ പദവി നേടിയിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ശ്രീലത മൂര്‍ത്തിയാണ് ഭാര്യ. ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി എന്നിവര്‍ മക്കൾ. മരുമകന്‍: മനു ശങ്കര്‍. ഫോട്ടോ: KTG KarunaMoorthy കരുണാമൂര്‍ത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.