സെന്‍റ്​ തോമസ് ഹൈസ്കൂളിന്​ നൂറ്​ ശതമാനം വിജയം

പടം എരുമേലി: പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എരുമേലി സെന്‍റ്​ തോമസ് ഹൈസ്കൂളിന്​ 100 ശതമാനം വിജയം. 178 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 16 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ നേടി. ഉമ്മിക്കുപ്പ സെന്‍റ്​ മേരീസ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 84 വിദ്യാർഥികളും വിജയിച്ചതോടെ സ്കൂൾ 100 ശതമാനം വിജയം കൊയ്തു. ആൽഫിയമോൾ തോമസ്, ഫാത്തിമത്ത് സുഹ്റ, ഹുദ വഹാബ് എന്നിവർ എല്ലാ വിഷയത്തിനും എ പ്ലസ്​ നേടി. എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 59 വിദ്യാർഥികളിൽ 58 പേരും ഉന്നത വിജയം കരസ്ഥമാക്കി. മുഹമ്മദ് ഇസ്മായിൽ, എ. നെസ്റിൻ ,ജലീൽ, മുഹമ്മദ് ഇല്യാസ് എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.