അയ്മനം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഒളശ്ശയിലെ അന്ധവിദ്യാലയത്തിന് നൂറുശതമാനം വിജയം. വിവിധ ജില്ലകളിൽനിന്നുള്ള ഏഴു വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. വീണ മോഹൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കെ.ടി. മോഹനന്‍റെ മകളാണ്. രണ്ടാം സ്ഥാനത്തെത്തിയ ദേവിക വിജയന് ആറ് എ പ്ലസും നാല് എയും ലഭിച്ചു. തലയോലപ്പറമ്പ് സ്വദേശി വിജയന്‍റെ മകളാണ്. മൂന്നാം സ്ഥാനം ലഭിച്ച ഡിക്സൺ ജോ ഡാനിയേലിന് നാല് എ പ്ലസ്, രണ്ട് ബി പ്ലസ്, മൂന്ന് ബി, ഒരു സി പ്ലസും ലഭിച്ചു. ശ്രീഹരി ഷാജി, അദ്വൈത് കൃഷ്ണൻ, കെ.വി. കാശിനാഥൻ, ആർദ്ര സുരേഷ് എന്നിവരാണ് വിജയിച്ച മറ്റു കുട്ടികൾ. നാലാമത്തെ ബാച്ചാണ് ഇത്തവണ പരീക്ഷയെഴുതിയത്. KTL OLASSA- എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ഒളശ്ശ അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.