തലയോലപ്പറമ്പ്: വിമാനയാത്രക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പന്തംകൊളുത്തി പ്രകടനം. തലയോലപ്പറമ്പ് ടൗണിൽ നടന്ന പ്രതിഷേധയോഗം ഏരിയ കമ്മിറ്റി അംഗം അബ്ദുസ്സലീം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ. ബാബുക്കുട്ടൻ അധ്യക്ഷതവഹിച്ചു. കുലശേഖരമംഗലം ടോൾ ജങ്ഷനിൽ നടന്ന പ്രതിഷേധയോഗം ഏരിയ കമ്മിറ്റി അംഗം കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എസ്. അരുൺകുമാർ അധ്യക്ഷതവഹിച്ചു. ചെമ്പിൽ ലോക്കൽ സെക്രട്ടറി ടി.എൻ. സിബി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി.വി. അശോകൻ അധ്യക്ഷതവഹിച്ചു. ബ്രഹ്മമംഗലത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.സി. ഷണ്മുഖൻ അധ്യക്ഷതവഹിച്ചു. വെള്ളൂരിൽ ലോക്കൽ സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി.എം. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. വടകരയിൽ ഏരിയ കമ്മിറ്റി അംഗം വി.എൻ. ബാബു ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ.ആർ. വിശ്വംഭരൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.