മധ്യപ്രദേശിൽ മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ

``ബി.​എ​സ്.​പി, എ​സ്.​പി എം.​എ​ൽ.​എ​മാ​രും ഒ​രു സ്വ​ത​ന്ത്ര​നു​മാ​ണ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത് ഭോ​പാ​ൽ: അ​ടു​ത്ത മാ​സം രാ​ഷ്ട്ര​പ​തി തെ​ര​െ​ഞ്ഞ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. ബി.​എ​സ്.​പി, സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​ക​ളി​ലെ ഓ​രോ എം.​എ​ൽ.​എ​മാ​രും ഒ​രു സ്വ​ത​ന്ത്ര​നു​മാ​ണ് ബി.​ജെ.​പി​യി​ൽ ചേ​ക്കേ​റി​യ​ത്. ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​യി​ലെ സ​ഞ്ജീ​വ് സി​ങ് കു​ശ്‍വാ​ഹ, സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യി​ലെ രാ​ജേ​ഷ് കു​മാ​ർ ശു​ക്ല, സ്വ​ത​ന്ത്ര​ൻ വി​ക്രം സി​ങ് റാ​ണ എ​ന്നി​വ​രാ​ണ് പാ​ർ​ട്ടി മാ​റി​യ​ത്. ഇ​തോ​ടെ 230 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ 130 ആ​യി. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന് 96 എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. ബി.​എ​സ്.​പി​ക്ക് ഒ​രു സീ​റ്റു​ണ്ട്. മൂ​ന്നു സ്വ​ത​ന്ത്ര​രാ​ണു​ള്ള​ത്. ആ​കെ​യു​ള്ള ഒ​രു എം.​എ​ൽ.​എ പാ​ർ​ട്ടി വി​ട്ട​തോ​ടെ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​ക്ക് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധി ഇ​ല്ലാ​താ​യി. അതേസമയം, എ​സ്.​പി എം.​എ​ൽ.​എ രാ​ജേ​ഷ് കു​മാ​ർ ശു​ക്ല​യെ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി. 2018ൽ ​ക​മ​ൽ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ ഈ ​മൂ​ന്നു എം.​എ​ൽ.​എ​മാ​രും പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, 2020 മാ​ർ​ച്ചി​ൽ ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​മ​ൽ​നാ​ഥ് രാ​ജി​വെ​ച്ച് ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ ഇ​വ​ർ ബി.​ജെ.​പി​ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.