സുഹൃത്തിനെ യുവാവ്​ കല്ലിനിടിച്ച്​ കൊല​പ്പെടുത്തി

തൊടുപുഴ: മദ്യലഹരിയിലുണ്ടായ വാക്​തർക്കത്തെ തുടർന്ന്​ സുഹൃത്തിനെ യുവാവ്​ കല്ലിനിടിച്ച് കൊലപ്പെടുത്തി. തൊടുപുഴ ഒളമറ്റം ഉറവപ്പാറ മുണ്ടയ്ക്കൽ മജുവാണ്​ (40) മരിച്ചത്. സംഭവത്തിൽ ഒളമറ്റം പാറടിയിൽ നോബിൾ തോമസിനെ (25) പൊലീസ് അറസ്റ്റ്​ ചെയ്തു. തിങ്കളാഴ്ച രാത്രി 11.30ഓടെ ഒളമറ്റം ലൂണാർ ഫാക്ടറി ഔട്ട്‌ലറ്റിന്​ സമീപമാണ്​ സംഭവം. സുഹൃത്തുക്കളായ മജുവും നോബിളും കിണറ്റിൽ റിങ്​ ഇറക്കുന്ന ജോലി ചെയ്യുന്നവരാണ്​. നോബിൾ ഡ്രൈവർ ജോലിക്കും പോയിരുന്നു. തിങ്കളാഴ്ചയും ഇരുവരും ഒരുമിച്ചാണ് ജോലിക്ക്​ പോയതെന്ന് നാട്ടുകാർ പറഞ്ഞു. തിരികെ വീട്ടിലെത്തുന്നതിനു മുമ്പാണ് സംഭവം. തർക്കത്തിനൊടുവിൽ മജുവിനെ നോബിൾ കല്ലും കമ്പും ഉപയോഗിച്ച്​ തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ പരിസരവാസികൾ അറിയിച്ചതനുസരിച്ച്​ സ്ഥലത്തെത്തിയ പൊലീസ്​ തലക്ക്​ ഗുരുതര പരിക്കേറ്റ മജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോബിളിനെ പിന്നീട് വീട്ടിൽനിന്നാണ്​ അറസ്റ്റ്​ ചെയ്തത്​. പ്രതിയെ കോടതിയിൽ ഹാജരാക്കി. നോബിളിന്‍റെയും മജുവിന്‍റെയും പേരിൽ അടിപിടി ഉൾപ്പെടെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളമറ്റം ഉറവപ്പാറയിൽ വാടകക്ക്​ താമസിക്കുന്ന മജു അവിവാഹിതനാണ്. ചിത്രം: TDG Murder Maju കൊല്ലപ്പെട്ട മജു TDG Murder Noble അറസ്റ്റിലായ പ്രതി നോബിൾ തോമസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.