പി.ആർ.ഡി.എസ് ഉപവാസ യോഗം ഇന്ന്​ മുതൽ

തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവ​ന്‍റെ ദേഹവിയോഗത്തിന്‍റെ 83ാ മത് വാർഷികം പ്രത്യക്ഷ രക്ഷാ ദൈവസഭ ജൂൺ 15 മുതൽ 29 വരെ ആചരിക്കും. ഉപവാസത്തോടു കൂടിയ പാട്ടും പ്രാർഥനയും യോഗങ്ങളുമാണ് ഈ ദിനങ്ങളിൽ നടക്കുക. 15 മുതൽ 27 വരെ ശാഖാതലങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ ഗുരുകുല ഉപദേഷ്ടാക്കൻമാരും സഭയുടെ നേതൃത്വത്തിൽപ്പെട്ട പ്രമുഖ വ്യക്തികളും വിവിധ അവസരങ്ങളിലായി പങ്കെടുക്കും. 28ന് ശാഖകളിൽനിന്ന് പദയാത്രികരായി എത്തുന്ന വിശ്വാസികളെ ഇരവിപേരൂർ ജങ്​ഷനിൽ സഭ സ്വീകരണം നൽകി വിശുദ്ധ മണ്ഡപത്തിൽ പ്രാർഥന അർപ്പിക്കും. 29ന് പുലർച്ച ഗുരുദേവൻ വിശ്രമിച്ച വിശുദ്ധ കുടിലിൽ ദേഹവിയോഗ അനുസ്മരണ പ്രാർഥന നടക്കും. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ പ്രത്യേക പ്രാർഥനയും ആത്മീയ യോഗങ്ങളും ഉപവാസ യോഗ സമാപനവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.