ബുൾഡോസർ രാജ് അവസാനിപ്പിക്കണം -ജമാഅത്ത് കൗൺസിൽ

കോട്ടയം: ജനാധിപത്യപരമായ സമരമാർഗങ്ങൾ സ്വീകരിച്ചവരെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുകയും വീടുകളും ജീവനോപാധികളും തിരഞ്ഞുപിടിച്ച് തകർക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഭരണകൂട ഭീകരതയെ ചെറുത്തുതോൽപിക്കാൻ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾ തയാറാവണമെന്ന് കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻഷാ. ബുൾഡോസർ രാജ് അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യം അതിന്​ കനത്ത വില നൽകേണ്ടിവരും. സംഘ്​പരിവാർ ഫാഷിസത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള വിമോചനസമരം ഉടൻ ആരംഭിക്കാനും മതേതരത്വത്തെയും ഭരണഘടനയും സംരക്ഷിക്കാനും നാമോരോരുത്തരും സ്വയം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.