എൽ.ഡി.എഫ് മുതലക്കണ്ണീർ ഒഴുക്കുന്നു -സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ആരോപണത്തി‍ൻെറ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചവരാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചതി‍‍ൻെറ പേരുപറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നതെന്ന് യു.ഡി.എഫ്​ ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ആരോപണത്തി‍‍ൻെറ പേരിൽ കഴിഞ്ഞകാലങ്ങളിൽ എൽ.ഡി.എഫ്​ നടത്തിയിട്ടുള്ള സമരാഭാസങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസി‍‍ൻെറ സ്മൃതി മണ്ഡപം തകര്‍ത്തു കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍വെച്ച്​ നടന്ന പ്രതിഷേധത്തിനെതിരായി സി.പി.എം പ്രവര്‍ത്തകര്‍ കുമാരനല്ലൂരില്‍ കോണ്‍ഗ്രസി‍‍ൻെറ സ്മൃതിമണ്ഡപം തകര്‍ത്തു. കുമാരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് കുമാരനല്ലൂര്‍ മേല്‍പാലത്തിനുസമീപത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്ന സ്മൃതിമണ്ഡപം തകര്‍ത്തത്. പ്രകടനമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യവുമായി വന്ന്​ മണ്ഡപം തകര്‍ക്കുകയായിരുന്നെന്ന് കുമാരനല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ സാബു മാത്യു പറഞ്ഞു. കോൺഗ്രസ്​ പ്ര​തി​ഷേ​ധയോ​ഗം കെ​.പി​.സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​സി. റോ​യി, എം.​എ. ഷാ​ജി, കെ.​ബി. രാ​ജ​ൻ, മാ​ത്യു പി. ജോ​ണ്‍, അ​ജീ​ഷ് ഐ​സ​ക്, അ​നൂ​പ് ചെ​ട്ടി​യാ​ത്ത്, വ​ർ​ഗീ​സ് കു​രു​വി​ള, അ​നീ​ഷ് പു​ത്തൂ​ർ, വി​ഷ്ണു, ജ​യിം​സ് തോ​മ​സ്, ബൈ​ജു ജോ​ർ​ജ് എ​ന്നി​വ​ർ സംസാരി​ച്ചു. KTL Congress കു​മാ​ര​ന​ല്ലൂ​ർ ജങ്​ഷ​നി​ൽ ഇ​ന്ദി​രഗാ​ന്ധി സ്മൃ​തിമ​ണ്ഡ​പം സി​.പി​.എം പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സി​‍ൻെറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​നം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.