മണിമല: പണിസ്ഥലത്ത് ഇടിമിന്നലേറ്റ് മരണമടഞ്ഞ വെള്ളാവൂർ പൊട്ടുകുളം മരോട്ടിക്കൽ അനീഷിൻെറ കുടുംബത്തെ സഹായിക്കാനായി വെള്ളാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് സമാഹരിച്ച 5,85,131 രൂപ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ശ്രീജിത്, വൈസ് പ്രസിഡന്‍റ് ഷിനി സതീഷ് എന്നിവർ ചേർന്ന് കുടുംബാംഗങ്ങൾക്ക് കൈമാറി. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന യോഗം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അഗം ശ്രീജിത്ത് വെള്ളാവൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ടി. അനൂപ്, സന്ധ്യ റജി, ബിനോദ് ജി.പിള്ള, ആതിര വേണുഗോപാൽ, സി.ഡി.എസ് ചെയർപേഴ്സൻ മാലിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.