ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്കുക -ഇ.സി.എ

ചങ്ങനാശ്ശേരി: ലോക ജനതക്കുവേണ്ടി നന്മകള്‍മാത്രം ചെയ്യുകയും ഇതര മതവിഭാഗങ്ങളെ സമഭാവനയില്‍ കാണുകയും ചെയ്യുന്ന ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്​ ചങ്ങനാശ്ശേരി അതിരൂപത ഈസ്റ്റേണ്‍ കാത്തലിക് അസോ. നേതൃസമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ്​ പ്രഫ. ജോസഫ് ടിറ്റോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍ വിഷയാവതരണം നടത്തി. ഭാരവാഹികളായ ഡോ. ജയിംസ് മണിമല, കെ.പി. മാത്യു, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, തോമസ് കുട്ടമ്പേരൂര്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, ജോസി കല്ലുകളം, സിബി മുക്കാടന്‍, ജയിംസ് ഇടവുങ്കല്‍, ലൈസാമ്മ തുണ്ടുപറമ്പില്‍, ലൗലി മാളിയേക്കല്‍, റോസമ്മ കാടാശ്ശേരി, മേരികുട്ടി പാറക്കടവില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.