കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനം ജുവനൈൽ ആൻഡ് ചിൽഡ്രൻസ് ഹോമിൽനിന്ന് രണ്ടു ദിവസത്തിനിടെ ഇറങ്ങിപ്പോയത് ആറ് പെൺകുട്ടികൾ. എല്ലാവയെും പൊലീസ് കണ്ടെത്തി തിരിച്ചെത്തിച്ചു. ശനിയാഴ്ച രാവിലെ 11മണിയോടെയാണ് മൂന്ന് പെൺകുട്ടികളെ ആദ്യം കാണാതായത്. കഞ്ഞിക്കുഴിയിൽനിന്ന് ബസിൽ കയറിപ്പോവുന്നത് കണ്ടതായി ചിലർ പറഞ്ഞതിനാൽ വനിത പൊലീസിൻെറ നേതൃത്വത്തിൽ ബസുകളിൽ തിരച്ചിൽ തുടങ്ങി. മാങ്ങാനത്തുതന്നെയുള്ള റബർതോട്ടത്തിൽ കുട്ടികളെ കണ്ടെന്ന വിവരത്തെത്തുടർന്ന് പിങ്ക് പൊലീസിൻെറ ജനമൈത്രി ടീമിൽപെട്ട മറ്റൊരു സംഘം അവിടേക്ക് തിരിച്ചു. റബർതോട്ടത്തിലെത്തിയ പൊലീസിനെക്കണ്ട് പെൺകുട്ടികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, അതിന് അനുവദിക്കാരെ അവരെ പിടികൂടി വനിത സ്റ്റേഷനിലെത്തിച്ചു. തുടർന്ന് സ്ഥാപന അധികൃതർക്കൊപ്പം വിട്ടയച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീണ്ടും മൂന്നുപെൺകുട്ടികൾ കടന്നുകളഞ്ഞത്. സ്ഥാപനത്തിൻെറ വാതിൽ തുറന്നപ്പോൾ ഓടിപ്പോയെന്നാണ് അധികൃതർ പറയുന്നത്. ഇവർ പെൺകുട്ടികളിലൊരാളുടെ പാമ്പാടി വെള്ളൂരിലുള്ള വീട്ടിത്തെിയതായി വീട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് വനത പൊലീസും സ്ഥാപന അധികൃതരും ചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ജുവനൈൽ ഹോമിന് സമീപത്തുനിന്ന് ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലെത്തിയെന്നാണ് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ട്രെയിനിൽ കയറി ഏറ്റുമാനൂരിൽ ഇറങ്ങി. അവിടെനിന്ന് വെള്ളൂരിലെ വീട്ടിലേക്ക് ഓട്ടോയിൽപോയി. ഓട്ടോയുടെ ചാർജ് വീട്ടുകാരാണ് കൊടുത്തതെന്നും കുട്ടികൾ പറയുന്നു. രാത്രിതന്നെ വീട്ടിൽചെന്ന പൊലീസ് പുലർച്ച നാലരയോടെ ഇവരുമായി സ്റ്റേഷനിൽ തിരിച്ചെത്തി. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തതിനാൽ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയശേഷം തിരിച്ച് സ്ഥാപനത്തിന് കൈമാറും. മാനസിക പീഡനമാണെന്ന് പെൺകുട്ടികൾ കോട്ടയം: മാങ്ങാനം ജുവനൈൽ ആൻഡ് ചിൽഡ്രൻസ് ഹോമിൽനിന്ന് ഇറങ്ങിപ്പോകാൻ കാരണം മാനസിക പീഡനമാണെന്ന് പെൺകുട്ടികൾ. തിരിച്ചെത്തിയ ആറ് പെൺകുട്ടികളും പൊലീസിനോട് പറഞ്ഞതാണിക്കാര്യം. സ്ഥാപനത്തിലുള്ളവർ മോശമായി പെരുമാറുന്നു, വഴക്കുപറയുന്നു തുടങ്ങിയ കാരണങ്ങളാണ് കുട്ടികൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കുട്ടികൾ പറഞ്ഞാൽ അനുസരിക്കുന്നില്ലെന്നാണ് സ്ഥാപന ജീവനക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.