പത്തനംതിട്ട: സരിത നായർ കാരണം യു.ഡി.എഫ് കേരള ഭരണത്തിൽനിന്ന് പുറത്തായതുപോലെ സ്വപ്ന കാരണം എൽ.ഡി.എഫും സംസ്ഥാന ഭരണത്തിൽനിന്ന് പുറത്താകുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി നേതാവ് സി.പി. രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ യു.ഡി.എഫിനേ കഴിയൂ എന്ന വ്യാജ പ്രചാരണത്തിലൂടെയാണ് തൃക്കാക്കരയിൽ യു.ഡി.എഫ് വിജയം നേടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുല്ലാട് നടന്ന ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലുടെ സംസ്ഥാനത്ത് സ്വാധീനം ഉറപ്പിച്ചശേഷം 2028ൽ ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വരും. കറുത്ത മാസ്കിന്‍റെ അപ്രഖ്യാപിത നിരോധനത്തിൽ പ്രതിഷേധിച്ച് നേതാക്കളും പ്രതിനിധികളും കറുത്ത മാസ്ക് ധരിച്ചാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യം -കെ.സുരേന്ദ്രൻ പത്തനംതിട്ട: മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു സുരേന്ദ്രൻ. തനിക്കുനേരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.