വൈക്കം: എസ്.എഫ്.ഐ വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സ്റ്റുഡന്റ്സ് ബെറ്റാലിയൻ ടീം രൂപവത്കരിച്ചു. പ്രതിരോധ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ കൂടുതൽ സജീവമായി രംഗത്തിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് രൂപവത്കരിച്ചത്. വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന യോഗം എസ്.എഫ്.ഐ സംസ്ഥാന ജോയന്‍റ് സെക്രട്ടറി ഹസൻ മുബാറക് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സിജുമോൻ ഷാജി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മെൽബിൻ ജോസഫ്, ജില്ല പ്രസിഡന്‍റ് ബി. ആഷിക്, സംസ്ഥാന കമ്മിറ്റി അംഗം സഞ്ജയ്, ഏരിയ സെക്രട്ടറി അർജുൻ മുരളി, ജില്ല കമ്മിറ്റി അംഗങ്ങളായ അലീന റെജി, അഭിജിത്, ആസാദ്, ഏരിയ ജോയന്‍റ് സെക്രട്ടറി ആദിത്യ റെജി, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി. ശശിധരൻ, ആനന്ദ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.