ഈരാറ്റുപേട്ട: നടയ്ക്കൽ-കൊട്ടുകാപ്പള്ളി-പൂഞ്ഞാർ റോഡ് തകർന്നതോടെ കാൽനടക്കാർ ദുരിതത്തിൽ. 25 ലക്ഷം രൂപ ചെലവിൽ ടാറിങ് പണി പൂർത്തീകരിച്ച് ആറുമാസം പിന്നിട്ടപ്പോഴാണ് റോഡ് തകർന്നത്. യാത്ര ദുസ്സഹമായതോടെ 15മാസം മുമ്പ് റീടാറിങ്ങിനായി എം.എൽ.എ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ഓടനിർമാണത്തിനായി 12ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽനിന്ന് പൂഞ്ഞാർ പഞ്ചായത്തിലെ പാലസ് റോഡിലേക്ക് എളുപ്പമെത്താൻ കഴിയുന്ന റോഡാണിത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ എട്ട്,17, 18, 19, വാർഡുകളിലൂടെ കടന്നുപോകുന്ന രണ്ടുകിലോമീറ്ററോളം ദൈർഘ്യംവരുന്ന ഭാഗമാണ് അധികാരികളുടെ അനാസ്ഥമൂലം കാൽനടയാത്രക്കുപോലും കഴിയാതെ ദുസ്സഹമായിത്തീർന്നത്. സ്ക്കൂൾ കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ റോഡിലൂടെ വാഹനങ്ങൾ എത്താത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. പടം തകർന്ന നടയ്ക്കൽ-പൂഞ്ഞാർ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.